ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹ്‌യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയില്‍ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്
തൃശൂര്‍ : ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹ്‌യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയില്‍ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂര്‍ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ തളര്‍ന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ് കണ്ടെത്തിയത്. പൊലീസെത്തി നടനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗില്‍ ചികിത്സിയലാണ്.
അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും തമ്മിലുള്ള പൊട്ടിത്തെറികള്‍ക്കിടെ ആദിത്യന്‍ വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ കാറിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.