ഉത്തര്‍പ്രദേശ് പൊലീസ് യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് അഭിഭാഷകന്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് അഭിഭാഷകന്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കോവിഡ് ബാധിച്ച് യുപിയിലെ മഥുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് സിദ്ദീഖ് കാപ്പ ന്‍.കാപ്പനോട് ആശുപത്രി അധികൃതര്‍ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു. മഥുര മെഡിക്കല്‍ കോളജില്‍ നിന്ന് താത്ക്കാലികമായി മഥുര ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. എയിംസിലേക്ക് മാറ്റണമെന്ന അപേക്ഷ തീര്‍പ്പാക്കുന്നത് വരെ ജയിലിലേക്ക് മാറ്റണം. ആശുപത്രിയില്‍ നാല് ദിവസമായി ടോയ്ലറ്റില്‍ പോകാന്‍ അനുവദിച്ചില്ലെന്നും കാപ്പന്‍ കത്തില്‍ പറഞ്ഞു.