രാത്രി നിയന്ത്രണം കര്‍ശനമായി തുടരും. നിരവധി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം.
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനം. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമങ്ങള്‍ ലംഘി ച്ച് കടകള്‍ തുറക്കുക, റോഡില്‍ തുപ്പുക, സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങ ളോ തുറന്നു പ്രവര്‍ത്തിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ കണ്ടൈന്‍മെന്റ് സോണില്‍ പ്രവേശിക്കുകയോ പുറത്തു പോവുകയോ ചെയ്യുക എന്നീ പിഴവുകള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 500 രൂപ പിഴ ചുമത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കൂട്ടംകൂടുന്നവര്‍ക്ക് 5000 രൂപയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 2000 രൂപയും പിഴ ചുമത്തും.
കോവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്ര ണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടുതല്‍ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിക്കും.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാത്രി നിയന്ത്രണം കര്‍ശനമായി തുടരും. നിരവധി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം.











