പുസ്തകം വരും മുമ്പേ ഓഡിയോ ബുക്‌സ് വന്നു

rajeev sivasankar
കൊച്ചി: പുസ്തകം മരിയ്ക്കില്ല എന്നതിന് ഒന്നാന്തരം തെളിവിതാ – വായന മരിയ്ക്കുന്നില്ല എന്നതു തന്നെ. വായന കണ്ണുകൊണ്ട് മാത്രമാകണമെന്ന് നിര്‍ബന്ധമുണ്ടോ? അഥവാ പുസ്തകം കേള്‍ക്കുകയും ചെയ്യാം. പുസ്തകം വരും മുമ്പു തന്നെ അതിന്റെ ഓഡിയോ പുസ്തകം വന്നാലോ? പുസ്തകങ്ങളുടേയും വായനശാലകളുടേയും വന്‍വായനയുടേയും നാടായ മലയാളത്തിലും (അതെ മലയാളം ഒരു നാടാകുന്നു, ലോകമെങ്ങും പടര്‍ന്നുകിടക്കുന്ന ഒരു നാട്) ഇതാ വന്നു പുസ്തങ്ങള്‍ക്കു മുമ്പ ഓഡിയോ പുസ്തകം. കൃത്യമായി പറഞ്ഞാല്‍ പുസ്തകങ്ങള്‍. രാജീവ് ശിവശങ്കറിന്റെ നോവലായ റെബേക്കയുടെ ഓഡിയോ പുസ്തകം ഏപ്രില്‍ 16-ന് ഇറങ്ങിയെങ്കില്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഓഡിയോ പുസ്തകം  ഏപ്രില്‍ 23നെത്തും. രണ്ടിന്റേയും സാധാരണ കടലാസ് പുസ്തകരൂപങ്ങള്‍  പിന്നാലെ മാത്രമേ  വരികയുള്ളുവെന്നര്‍ത്ഥം. സ്റ്റോറിടെല്‍ ആപ്പിലാണ് പുസ്തകരൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ഓഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സേവനദാതാവാണ് സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍.കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കര്‍ തന്റെ പുതിയ ത്രില്ലര്‍ നോവല്‍ നെയ്തെടുത്തിരിക്കുന്നത്. പുഞ്ചക്കുറിഞ്ഞി എന്ന കുഗ്രാമത്തിലെ പത്തേക്കര്‍ എന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയായ വിധവ റെബേക്കയാണ് നോവലിലെ നായിക. മാതൃഭൂമി കഥ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുള്ള രാജീവിന്റെ മറ്റു കൃതികള്‍ തമോവേദം, മറപൊരുള്‍, പ്രാണസഞ്ചാരം, നാഗഫണം, ദൈവമരത്തിലെ ഇല, പെണ്ണരശ്, കല്‍പ്രമാണം, കുഞ്ഞാലിത്തിര തുടങ്ങിയവയാണ്. ഇതില്‍ കുഞ്ഞാലിത്തിര, നാഗഫണം, തമോവേദം, പ്രാണസഞ്ചാരം എന്നിവ സ്റ്റോറിടെലില്‍ നേരത്തേ ലഭ്യമാണ്. ചങ്ങനാശ്ശേരിയില്‍ നി്ന്നുള്ള റേഡിയോ മീഡിയ വില്ലേജില്‍ റേഡിയോ ജോക്കിയായ ശ്രീലക്ഷ്മി ജയചന്ദ്രനാണ് റെബേക്ക വായിച്ചിരിക്കുന്നത്. റെബേക്കയുടെ ടീസര്‍ ഇവിടെhttps://www.youtube.com/watch?v=NYbdTPB8ATY

Also read:  സംസ്ഥാനത്ത് 5,376 പേര്‍ക്ക് കോവിഡ്; 31 മരണം

മാലിയില്‍ അധ്യാപകനായിരിക്കെ ചെയ്യാത്ത കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച കോഴിക്കോട് മൊകേരി സ്വദേശിയായ ജയചന്ദ്രന്റെ ജയില്‍ അനുഭവങ്ങളുടെ പുസ്തകമായ തക്കിജ്ജ ഏറെ പ്രശസ്തമാണ്. ഇത് സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു. ജയില്‍ജവാസിനു ശേഷമുള്ള തന്റെ ജീവിതമാണ് നാളെ ആദ്യം ഓഡിയോ പുസ്തകമായെത്തുന്ന കടല്‍നീലം. കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ രാജീവ് നായരാണ് കടല്‍നീലം വായിച്ചിരിക്കുന്നത്. Storytel link: https://www.storytel.com/in/en/books/2293483-Kadalneelamനിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.

Also read:  പൂപ്പാറ കൂട്ടബലാത്സംഗം : പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി അറസ്റ്റില്‍

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍  -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Also read:  ലോക്ഡൗണ്‍ നീട്ടുന്നതില്‍ അവസാനഘട്ടത്തില്‍ തീരുമാനം ; ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES