ഓക്സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡെല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 കോവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍.24 മണിക്കൂറിനിടെയാണ് 25 കോവിഡ് രോഗികള്‍ മരിച്ചത്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ
ന്യുഡല്‍ഹി : ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡെല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 കോ വിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധി കൃതര്‍. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ. എത്രയും വേഗം ഓക്‌സിജന്‍ എത്തി ക്ക ണമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ 24 മണിക്കൂറിനിടെയാണ് 25 കോ വിഡ് രോഗികള്‍ മരിച്ചത്.
അതേസമയം ഡല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കോ വിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.
രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ല ക്ഷം പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമവും ആരോഗ്യ സംവിധാനവും തക രാ റി ലായ സാഹചര്യത്തില്‍ മരണ നിരക്കും ഉയരുകയാണ്. ഇന്ത്യയില്‍ പ്രതിദിന കേസുകളിലെ ഏറ്റ വും വലിയ മരണ നിരക്കും ഇന്നലെ രേഖപ്പെടുത്തി. 2,256 മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 1,86,928 ആയി. രാജ്യത്ത് ഇപ്പോള്‍ 2.4 ദശലക്ഷത്തിലധികം സജീവ കേസു ക ളുണ്ട്.