സംസ്ഥാനത്തിന്റെ പക്കല്‍ 580880 ഡോസ് വാക്‌സീനാണ് ഉള്ളത്. 50 ലക്ഷം ഡോസ് വാക്‌സീന്‍ ഇനി വേണം. എങ്കിലേ മാസ് വാക്‌സീന്‍ ക്യാമ്പെയ്ന്‍ വിജയിപ്പി ക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കണമെങ്കില്‍ ഇത് ആവശ്യമാണെന്നും ശൈലജ പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വാക്‌സീന്‍ തന്നില്ലെങ്കില്‍ സംസ്ഥാനത്ത് വാക്‌സീനേഷന്‍ ക്യാമ്പെയ്ന്‍ മുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മുന്നറിയിപ്പ്. കേരളത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിയും കൂടുതല്‍ കോവിഡ് വാക്‌സീന്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് 6084360 ഡോസ് വാക്‌സീനാണ് ലഭിച്ചത്. കിട്ടിയതില്‍ 5675138 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ പക്കല്‍ 580880 ഡോസ് വാക്‌സീനാണ് ഉള്ളത്. 50 ലക്ഷം ഡോസ് വാക്‌സീന്‍ ഇനി വേണം. എങ്കിലേ മാസ് വാക്‌സീന്‍ ക്യാമ്പെയ്ന്‍ വിജയിപ്പി ക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കണമെങ്കില്‍ ഇത് ആവശ്യമാണെന്നും ശൈലജ പറഞ്ഞു.
കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ കൃത്യമായി തരണം. ഇപ്പോള്‍ കേരളത്തില്‍ ഓക്‌സിജന്‍ കുറവില്ല. വലിയ തോതില്‍ കേസ് വര്‍ധിച്ചാല്‍ ഓക്‌സിജന്‍ വേണ്ടിവരും. നല്ല പ്ലാനിങോടെ ചെയ്തത് കൊണ്ടാണ് ഇതുവരെ ഓക്‌സിജന്‍ കുറവ് വരാതിരുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തിനും നല്‍കണം. മരുന്ന് ക്ഷാമം ഇല്ലാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കണം.
കേരളത്തില്‍ കൊവിഡ് കേസ് വര്‍ധിക്കുമെന്ന പ്രതീതിയോടെ കാര്യങ്ങള്‍ ഒരുക്കിയിരുന്നു. വീട്ടില്‍ ശുചിമുറി പ്രത്യേകമില്ലാത്തവരെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കി പാര്‍പ്പിക്കണം.











