മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയതത്
കൊച്ചി : ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത കേസുകള്‍ റദ്ദാക്കി ഹൈക്കോടതി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറും കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധകൃഷ്ണന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രേഖകള്‍ പരിശോധിച്ച് വിചാരണ കോടതിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് കോടതി തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയതത്
സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.