വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറ് വരെയാണ് തലസ്ഥാനത്ത് വീക്കെന്‍ഡ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതോടെ ന്യൂഡ ല്‍ഹിയില്‍ വീക്കെന്റഡ് കര്‍ഫ്യൂ. വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറ് വരെയാണ് തല സ്ഥാനത്ത് വീക്കെന്‍ഡ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. സ്പാകള്‍, മാളുകള്‍, ജിം,തിയറ്റുകള്‍ എന്നിവ ഒരുത്തരവ് വരുന്നത് വരെ അടച്ചിടുന്നത് തുടരും. എന്നാല്‍ അവശ്യസര്‍വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെസ്‌റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. പത്ത് ജില്ലകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴുവരെ യാണ് കര്‍ഫ്യൂ നടപ്പാക്കുക.ലക്‌നൗ, വരാണസി, കാന്‍പൂര്‍,ഗൗതം ബുദ്ധ് നഗര്‍,ഗാസിയാബാദ്, മീററ്റ്, ഗോരക്പൂര്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക ഘട്ടത്തില്‍ രാത്രികാല കര്‍ഫ്യൂ നടപ്പാക്കുക. പ്രധാനമാര്‍ക്കറ്റുകള്‍ അടച്ചിടാനും തീരുമാ നിച്ചിട്ടുണ്ട്.