യൂസഫലിയും ഭാര്യം ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ഭാര്യം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി.യൂസഫലിയും ഭാര്യം ഹെലി കോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. യൂസഫലി അടക്കം ഹെലി കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൈലറ്റ് അടക്കം അഞ്ച് യാത്രക്കാരാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.