തെരഞ്ഞെുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഇരട്ട വോട്ടിന് അവസരം നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യേക കേന്ദ്രങ്ങിളില്‍ വോട്ട് ചെയ്തവര്‍ക്കും തപാല്‍ ബാലറ്റ് ലഭിക്കുന്നു. ഇത് മനപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം : തപാല്‍ വോട്ട് ഇരട്ടപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് ഏപ്രില്‍ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാല്‍ ബാലറ്റ് കിട്ടിയത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഇരട്ട വോട്ടിന് അവസരം നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യേക കേന്ദ്രങ്ങിളില്‍ വോട്ട് ചെയ്തവര്‍ക്കും തപാല്‍ ബാലറ്റ് ലഭിക്കുന്നു. ഇത് മനപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സമാനമായ രീതിയില്‍ പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റ് കിട്ടിയെന്നും സംശയമുണ്ട്. പാറശ്ശാലയിലും തപാല്‍ വോട്ട് ഇരട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും തപാല്‍ ബാലറ്റ് കിട്ടി. വാട്ടര്‍ അതോററ്റിയിലെ ഉദ്യോഗസ്ഥനാണ് വീണ്ടും തപാല്‍ വോട്ട് വീട്ടിലെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ തുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേ ഹം കുറ്റപ്പെടുത്തി.മൂന്നരലക്ഷം ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടില്‍ ഇരട്ടിപ്പുണ്ട്. ഇത് തെര ഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകള്‍ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. വോട്ടര്‍പട്ടികയില്‍ ഇവരെ മാര്‍ക്ക് ചെയ്ത് ഒഴിവാക്കേണ്ട തായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായി.
ഉദ്യോഗസ്ഥര്‍ രണ്ടാമത് ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണരുതെന്നു നിര്‍ദേശം നല്‍കണം. പോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയയ്ക്കുന്നതിനു മുന്‍പ് അവര്‍ നേരത്തെ വോട്ടു ചെയ്തില്ല എന്നു ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തില്‍ വോട്ടു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തപാല്‍ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു ഇനി ബാക്കി എത്ര എന്ന കണക്കും പുറത്തുവിടണം. 80 വയസുകഴിഞ്ഞവരുടെ വോട്ടുകള്‍ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.