- 24 മണിക്കൂറില്‍ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
- കഴിഞ്ഞ സെപ്റ്റംബറില്‍ 97,894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
- രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067
- കേവിടിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര ,പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു.1,03,558 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് .ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടായ ശേഷം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വൈറസ് വ്യാപനം നിയന്ത്രി ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.കേന്ദ്ര ആരോഗ്യമന്ത്രാ ലയവും ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് യോഗം വിളിച്ചത്. നാളെ നടക്കുന്ന യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ 97 ,894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇതാണ് ഇന്ന് മറികടന്നത് .ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1 ,25 ,89 ,067 ആയി .
കേവിടിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര ,പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാണ്.നിലവില്‍ 7,41,830 പേര്‍ ചികി ത്സയിലുണ്ട് .52 ,847 പേര്‍ രോഗമുക്തരായി .478 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .