മാര്‍ച്ച് 31 നകം ചെലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരി ച്ചെടുത്തിട്ടുണ്ട്. ഇടതു ഭരണത്തില്‍ കമ്മി കുറയുകയാണ് ചെയ്തതെന്നും പ്രതിപക്ഷത്തിന് മന്ത്രി മറുപടി നല്‍കി
തിരുവനന്തപുരം : 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാ വുമായിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ കട ബാധ്യതകളും പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്ന ട്രഷറി അക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ വിമര്‍ശിക്കുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ട്രഷറിയില്‍ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നത്. മാര്‍ച്ച് 31 നകം ചെലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരി ച്ചെടുത്തിട്ടുണ്ട്. ഇടതു ഭരണത്തില്‍ കമ്മി കുറയുകയാണ് ചെയ്തതെന്നും പ്രതിപക്ഷത്തിന് മന്ത്രി മറുപടി നല്‍കി.
എന്നാല്‍ ഇടതു സര്‍ക്കാര്‍ കേരളത്തെ ഗുരുതരമായ കടക്കെണിയിലാണ് കേരളത്തെ തള്ളി വിട്ട തെന്നാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധി കാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണെന്നും ഇടതു സര്‍ ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാ ക്കിയെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു.