English हिंदी

Blog

mullappally ramachandran

Web Desk

പ്രവാസികളുടെ ജീവിതം വച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കോഴിപ്പോര് നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രവാസി സമൂഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരേ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ 12 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Also read:  ഇലന്തൂരിലെ കൊലകള്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ച പ്രതിഫലനം ; ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങളെന്നും മന്ത്രി

നമ്മുടെ നാടിന്‍റെ വളര്‍ച്ചയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികളോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ് ഇരുസര്‍ക്കാരുകളും കാട്ടുന്നത്.പിറന്ന നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തെയാണ് സര്‍ക്കാരുകള്‍ നിഷേധിക്കുന്നത്. പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നാട്ടില്‍ തൊഴിലവസരം ഇല്ലാതെ വന്നപ്പോഴാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് പ്രവാസജീവിതം തെരഞ്ഞെടുക്കേണ്ടി വന്നത്. രാജ്യത്ത് 90 ലക്ഷം പ്രവാസികളില്‍ 21 ലക്ഷം മലയാളികളാണ്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന വികസനങ്ങള്‍. 2018ല്‍ 86.96 ബില്ല്യന്‍ ഡോളറാണ് പ്രവാസികളിലൂടെ രാജ്യത്തിന്റെ വരുമാനം. വിദ്യേശനാണ്യത്തിന്റെ നല്ലൊരുപങ്കും ഇവരുടെ സംഭാവനയാണ്. ജി.ഡി.പിയുടെ 4ശതമാനം വരുമിത്.

Also read:  ഓഡീഷയില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന പ്രവാസികളുടെ ജീവതം നരകതുല്യമാണ്. പ്രവാസികളോട് നന്ദികേട് കാട്ടിയ ഭരണകൂടമാണ് ഇപ്പോള്‍ കേരളത്തിലേത്. പ്രവസികള്‍ക്ക് നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ നിന്നും മുഖ്യമന്ത്രി മലക്കം മറിഞ്ഞു. പാവപ്പെട്ട പ്രവാസികളുടെ രോദനം മുഖ്യമന്ത്രി കേള്‍ക്കുന്നില്ല. അദ്ദേഹം ശതകോടീശ്വരന്‍മാരുടെ അടിമയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.