യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാടില്‍ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് ആനി രാജ വ്യക്തമാക്കി
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടത് മുന്നണിയെ വെട്ടിലാക്കി സി.പി.ഐ നേതാവ് ആനി രാജ. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന ഇടത്പക്ഷ നിലപാടില്‍ മാറ്റമില്ലെന്ന് അവര്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. യുവതിക ള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാടില്‍ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് ആനി രാജ വ്യക്തമാക്കി.
വിവാദ വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച നടത്തി മാത്രമേ വിധി നടപ്പിലാക്കുകയുള്ളു എന്നായിരു ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാല്‍ അത് ഇടതു പക്ഷ ത്തിന്റെ അഭിപ്രായമാകണമെന്നില്ലെന്നും ആനി രാജ തുറന്നടിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ശബരിമലയെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറു മ്പോഴാണ് മുതിര്‍ന്ന സിപിഐ നേതാവിന്റെ പ്രതികരണം.
സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീ കരിക്കാനാ വില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടു ത്താനാവില്ലെന്നും ആനി രാജ പറഞ്ഞു.











