ഈ വര്‍ഷം ഹോളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ : രാജ്യത്തെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ഈ വര്‍ഷം ഹോളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു. മഹാരാ ഷ്ട്ര യില്‍ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാ നത്ത് രോഗ ബാധിതരുടെ എണ്ണം 25,64,881 ആയി ഉയര്‍ന്നു. മുംബൈയിലും സ്ഥിതി രൂക്ഷമാണ്. മാളുകള്‍ റെ യില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ പൊതു സ്ഥലങ്ങളില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 30% വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് ബാധിച്ചുള്ള മരണവും വര്‍ദ്ധിക്കുകയാണ്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28, 29 തീയതികളില്‍ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും.
അതേസമയം, രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങ ളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകമാനം, ഫെബ്രുവരി മാസത്തില്‍ 9,000 ത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തി രിരുന്നത്. എന്നാല്‍, മാര്‍ച്ച് രണ്ടാം വാരമായ പ്പോഴേക്കും രോഗികളുടെ എണ്ണം പ്രതിദിനം 20,000 കടക്കുകയാണ് ഉണ്ടായത്.
50000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥി രീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. രാജ്യത്ത് ഇതുവരെ 5കോടിയിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.