തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡ് സംവിധാനം നിർത്തി, ബോർഡിനെ വിശ്വാസികൾക്ക് വിട്ടുനൽകും.
Also read: 'ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി' ; ശബ്ദരേഖ ഇന്ന് പുറത്ത് വിടുമെന്ന് സ്വപ്ന
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ‘ഇടതുപക്ഷ സർക്കാരിനെതിരെ എൻഡിഎ കുറ്റപത്രം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗഡ. ലൗ ജിഹാദ് കേസുകൾ കേരളത്തിൽ കൂടുതലാണെന്നും ക്രിസ്ത്യൻ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നതെന്നും ഗൗഡ ആരോപിച്ചു













