മുംബൈ : കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് ദുരന്തം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തില്‍ കെമിക്കല്‍ ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. കമ്പനിക്കുള്ളില്‍ കുടുങ്ങിയ 40 മുതല്‍ 50 വരെ ആളുകളെ അഗ്‌നിശമന സേനയുടെ സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലേക്ക് മാറ്റി. രത്നഗിരിയിലെ വ്യവസായ മേഖലയിലെ ഗര്‍ഡ കെമിക്കല്‍സില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബോയിലറിലുണ്ടായ സ്‌ഫോ ടനമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രദേശത്തെ എംഐഡിസി പ്രദേശത്ത് ഇത്തരത്തിലുള്ള ആറാമത്തെ സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.