നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

WhatsApp Image 2021-03-18 at 7.54.47 PM

സുധീര്‍ നാഥ്

1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ മാര്‍ച്ച് 19ന് 29 വര്‍ഷം മുന്‍പ് നടന്ന ഒരു മുഖാമുഖം ഓര്‍ക്കുന്നു.
1992ല്‍ സഖാവ് ഇ.എംഎസിനെ. അങ്കമാലിക്കടുത്ത് നായരങ്ങാടിയിലെ മകന്‍റെ വീട്ടില്‍ വെച്ച് കാണുവാനും, ഏറെ സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. അന്ന് ദേശാഭിമാനി പത്രാധിപരായിരുന്ന അപ്പുക്കുട്ടന്‍ വള്ളികുന്നായിരുന്നു അദ്ദേഹത്തോടൊപ്പം മുഖാമുഖം ഇരിക്കാനുള്ള അവസരം ഉണ്ടാക്കി തന്നത്. അന്ന് എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ എഡിറ്ററും, മഹാത്മാഗാന്ധി സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ സത്യന്‍ കോളങ്ങാടിനേയും കൂട്ടിയാണ് ഇ.എം.എസിനെ കാണുവാന്‍ പോയത്. ചാരുകസേരയിലിരുന്ന് ദേശാഭിമാനി പത്രം വായിക്കുന്ന ഇ.എം.എസായിരുന്നു വീടിന്‍റെ വരാന്തയില്‍ ഉണ്ടായിരുന്നത്.
കാര്‍ട്ടൂണുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും, ലേഖനത്തോളം പ്രസക്തി കാര്‍ട്ടൂണിന് ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് എഴുതി തയ്യാറാക്കിയാണ് കൊണ്ടു പോയത്. ചോദ്യങ്ങള്‍ അദ്ദേഹത്തിനെ ഏല്‍പ്പിച്ചു. അത് വായിച്ച് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞത് ڇ ഇതിലെ പല ചോദ്യങ്ങള്‍ക്കും, ഉത്തരം പറയാന്‍ വയ്യല്ലോڈ എന്നാണ്.
ഓരോ ചോദ്യവും, അതിന് അദ്ദേഹം നല്‍കിയ മറുപടിയും ചുവടെ.
ചോദ്യം: കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറുണ്ടോ…? അങ്ങയെ കേന്ദ്രീകരിച്ച് വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടോ…?
ഇ.എം.എസ്.: കാര്‍ട്ടൂണ്‍ ഞാന്‍ അത്ര കാര്യമായി ശ്രദ്ധിക്കാറില്ല. പക്ഷെ ഞാന്‍ ഒരു കാര്‍ട്ടൂണ്‍ വിരോധിയല്ല. അത്ര ഗൗരവമായി എടുക്കാറില്ല.
ചോദ്യം: അങ്ങയെ ചൊടിപ്പിക്കുകയോ, മനസ് നോവിക്കുകയോ ചെയ്ത കാര്‍ട്ടൂണുകള്‍ ഓര്‍ക്കുന്നുണ്ടാ ?
ഇ.എം.എസ്.: കാര്‍ട്ടൂണ്‍ വേദനിപ്പിക്കുന്നു എന്ന് വന്നാല്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ല. എന്നെ ആക്ഷേപിച്ച് ധാരാളം കാര്‍ട്ടൂണുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ വരുന്നുമുണ്ട്. ഞാനതത്ര കാര്യമാക്കാറില്ല.
ചോദ്യം: അങ്ങയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകളോട് എങ്ങനെ പ്രതികരിക്കുന്ന ?
ഇ.എം.എസ്.: വിമര്‍ശിച്ചു കൊണ്ട് എത്രയോ ലേഖനങ്ങള്‍ വരുന്നില്ലേ ? അതിനേക്കാള്‍ വലിയ കാര്യമല്ല കാര്‍ട്ടൂണ്‍.
ചോദ്യം: അങ്ങയുടെ കാരിക്കേച്ചറുകള്‍ പലരും വരച്ചിട്ടുണ്ടല്ലോ. അവ കാണുമ്പോള്‍ എന്തു തോന്നിയിട്ടുണ്ട് ?
ഇ.എം.എസ്.: ലേഖനത്തോളം പ്രസക്തി കാര്‍ട്ടൂണിനില്ല. കാര്‍ട്ടൂണ്‍ എന്നാല്‍ എന്തോ മഹാ കാര്യമാണെന്നാണ് നിങ്ങളുടെ വിചാരം. പത്രങ്ങളില്‍ ലേഖനങ്ങള്‍ക്കാണ് പ്രാധാന്യം. കാര്‍ട്ടൂണിനെക്കുറിച്ച് വിദഗ്ധാഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല.
ചോദ്യം: ശങ്കറിന്‍റേയും മറ്റും കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?ഇ.എം.എസ്.: ഉവ്വ്… ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ എനിക്കിഷ്ടമായിരുന്നു. അതുപോലെ കുട്ടിയുടെ കാര്‍ട്ടൂണുകളും ഇഷ്ടമാണ്.
പിന്നീടുള്ള ചോദ്യങ്ങള്‍ രാഷ്ട്രീയമായിരുന്നു. അതിന് വളരെ വിശദ്ധമായി തന്നെ അദ്ദേഹം മറുപടിയും നല്‍കി. സ്വയം വിമര്‍ശനം ഏല്‍ക്കേണ്ടി വരുമ്പോള്‍ പലരും അസ്വസ്ഥരാവുക സ്വാഭാവികം. ഇ.എം.എസിനെ അതിരൂക്ഷമായി ആക്രമിക്കുന്ന കാര്‍ട്ടൂണുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമായതായിരിക്കണം ഇത്തരം ഒരു മറുപടി ലഭിച്ചതെന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇനി പതിനെട്ട് വര്‍ഷം പിന്നോട്ട് പോകാം. 1974 നവംബര്‍ മാസം 10ന് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂറിന്‍റെ കാര്‍ട്ടൂണുകളുടെ സമാഹാരമായ കാര്‍ട്ടൂണ്‍ ഇന്ത്യയ്ക്ക് ആമുഖമായി ആശംസകള്‍ നേര്‍ന്ന് എഴുതിയത് സഖാവ് ഇഎംഎസ് തന്നെ. ദേശാഭിമാനി ബുക്സായിരുന്നു കാര്‍ട്ടൂണ്‍ ഇന്ത്യ 74 എന്ന പുസ്തകം വിതരണം ചെയ്തിരുന്നത്. സഖാവ് ഇഎംഎസ് ഇങ്ങനെ എഴുതി. സര്‍വ്വപ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളും സാര്‍വ്വദേശീയ സംഭവവികാസങ്ങളെ തന്നെ വന്‍ തോതില്‍ സഹായിച്ചിട്ടുണ്ട്. നിരവധി പാരഗ്രാഫുകളും പേജുകളുമുള്‍ക്കൊള്ളുന്ന ഒരു ലേഖനത്തേക്കാള്‍ ജനഹ്യദയം കവരുന്നതും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നതുമായ കാര്‍ട്ടൂണുകളുടെ കര്‍ത്താക്കളാണവര്‍. ഇന്ത്യയിലും, കേരളത്തില്‍ തന്നെയും ഈ രംഗത്ത് ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്.

Also read:  രണ്ടാംഘട്ട വോട്ടെടുപ്പ്: പോളിംഗ് 40 ശതമാനത്തിലേക്ക് കുതിക്കുന്നു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES