തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും ജോലി സാഹചര്യം ലഘൂകരികയും അവരുടെ ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലന പരിപാടി ആരംഭിച്ചു .തിരുവനന്തപുരം മരിയ റാണി കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ആരംഭിച്ച പരിശീലന പരിപാടി സിഎംഡി ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിന്‍ ) അന്‍സാരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ( ഓപ്പറേഷന്‍) സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെഎസ്ആര്‍ടിസി തിരുവനന്തപുരം കോഴിക്കോട് കണ്ടിന്യൂസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടി ആയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഡ്രൈവര്‍ – കണ്ടക്ടര്‍മാരുടെ ഓവറോള്‍ ഡെവലപ്‌മെന്റിന് വേണ്ടി ഡ്രൈവിംഗ്, യാത്രക്കാരോടുള്ള പെരുമാറ്റം, ആരോഗ്യ – ജീവിത രീതിയില്‍ തുടരേണ്ട മാറ്റം, തൊഴില്‍ സാഹചര്യത്തില്‍ വരുത്തേണ്ട മാറ്റം, എന്നിവയാണ് മൂന്ന് ദിവസം നീളുന്ന പരിപാടിയില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലനത്തില്‍ യോഗ, മെഡിക്കല്‍ പരിശോധന,എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട്, ജീവിത ശൈലി രോഗങ്ങളുടെ പ്രതിരോധം, തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ മറിയാ റാണി, കോവളത്തെ അനിമേഷന്‍ സെന്റര്‍ എന്നിവടിങ്ങളിലാണ് പരിശീലനം. ആദ്യ ബാച്ചില്‍ 60 വീതം ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 മുതല്‍ 31 വരെ നടക്കുന്ന ആദ്യഘട്ട പരിശീലനത്തില്‍ 348 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക. ഇതിന് ശേഷം അടുത്ത വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാക്കും പരിശീലനം നല്‍കും.












