നേമത്ത് കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥി യാവും. ഏറെ അനിശ്ചിതത്വത്തിന് ശേഷം ഹൈക്കാമാൻഡ് കെ. മുരളീധരനെ ഡൽഹിക്ക് വിളിപ്പിച്ചു.
ഉമ്മൻ ചാണ്ടി പുതുപ്പള്ളി യിൽ തന്നെ മത്സരിക്കും. തൃപ്പണിത്തറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണ യും കുണ്ടറയിൽ പി. സി. വിഷ്ണു നാഥും മത്സരിക്കും.
ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പട്ടാമ്പി, നിലമ്പൂർ സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാന മാവാത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കേണ്ടതില്ല എന്ന് ഹൈ ക്കാമാൻഡ് തീരുമാനം എടുത്തിരുന്നു. അഭിമാന പ്പോരാട്ടത്തിലൂടെ ബി ജെ പി യുടെ ഏക സീറ്റായ നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി യെ തന്നെ രംഗതിരക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥി യാവുന്നതോട് ശക്തമായ തൃകോണ മത്സരത്തിനാണ് നേമം ഒരുങ്ങുന്നത്. ബി ജെ പി സ്ഥാനാർഥി കുമ്മനവും ഇടതു സ്ഥാനാർഥി വി. ശിവൻകുട്ടിയും നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു.