ന്യുഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ ചേരും. അതേസമയം, നേമം വട്ടിയൂര്‍ക്കാവ് അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സ രിക്കാന്‍ തയ്യാറാകണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നേമത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കെ.മുരളീധരന്‍ നേതാക്കളെ അറിയിച്ചു. സ്ഥാനാര്‍ത്ഥിയായാല്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാ നത്ത് നിന്ന് മാറുമെന്നും അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് സീറ്റ് നല്‍കുന്നതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇവിടെ കൊച്ചി നഗരസഭ മുന്‍ മേയര്‍ സൗമിനി ജയ്‌നെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
അതേസമയം, കെ സി ജോസഫിനെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. നിരവധി തവണ എംഎല്‍എയായ ജോ സഫിന് പകരം യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരിക്കൂറിന് പകരം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്ക ാനാണ് കെ സി ജോസഫ് ശ്രമിക്കുന്നത്. പട്ടികയില്‍ 50 ശതമാനം പുതുമുഖങ്ങളെ വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം