വി ആർ. അജിത്ത് കുമാർ
വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ വര്‍ഷം. നാല് മാസം മുന്നെ കിലോക്ക് 20-25 രൂപ വിലയുണ്ടായിരുന്ന കാരറ്റിനിപ്പോള്‍ 6-8 രൂപയാണ് വില. വിളവെടുപ്പ് കഴിഞ്ഞ് ചുമട്ടുകൂലിയും കഴുകല്‍കൂലിയും കഴിയുമ്പോള്‍ ഒന്നും കിട്ടാനില്ല എന്നതിനാല്‍ കര്‍ഷകര്‍ കാരറ്റ് വിളവെടുക്കാതെ ഉപേക്ഷിച്ചിരിക്കയാണ്. വന്‍പലിശയ്ക്ക് പണം കടംവാങ്ങിയാണ് പലരും കൃഷി ചെയ്തിരുന്നത്. സര്‍ക്കാര്‍ പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ഹോര്‍ട്ടികോര്‍പ്പിനെയൊന്നും ഇവിടെ കാണാന്‍ കഴിയുന്നില്ല.
പഞ്ചാബിലെ കര്‍ഷകര്‍ക്കായി ഒഴുക്കുന്ന കണ്ണീരിന്റെ ഒരിറ്റെങ്കിലും നമ്മുടെ കര്‍ഷകര്‍ക്കായി ഒഴുക്കിയിരുന്നെങ്കില്‍?
കുറഞ്ഞപക്ഷം മൂല്യവര്‍ദ്ധിത ഉത്പ്പന്നം ഉണ്ടാക്കാനുളള ഒരു വ്യവസായ സംവിധാനമെങ്കിലും ഈ കര്‍ഷകര്‍ക്കായി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വൈഗയിലൊക്കെ ഒഴുക്കിയ കോടികള്‍ക്ക് പ്രയോജനമുണ്ടായി എന്നു പറയാമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നേതാക്കള്‍ക്ക് കര്‍ഷകര്‍ക്കായി മികച്ചതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ !!