തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി പട്ടിക 10നകം പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കളുടെ സാധ്യതാ പട്ടിക ഇന്ന് തീരുമാനമാകും.
ഇന്ന് തിരുവനന്തപുരത്തു എത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും ചർച്ച നടക്കും.
എൻ ഡി. എ യുടെ പ്രചാരണ മുദ്രാവാക്യവും അമിത് ഷാ പ്രഖ്യാപിക്കാനാണ് സാധ്യത.
നേമത്തെ സിറ്റിങ് എം എൽ എ ഒ. രാജഗോപാൽ മത്സരിക്കില്ലന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, നടൻ സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്ര നേതൃത്വ മാണ് തീരുമാനം എടുക്കുക. സുരേഷ് ഗോപി തിരുവനന്തപുരത്തോ, തൃശൂരോ മത്സരിക്കണമെന്ന് അവശ്യം ഉയർന്നിട്ടുണ്ട്.
ഇ. ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്. P. കെ. കൃഷ്ണദാസ് കാട്ടാക്കട, എ എൻ. രാധാകൃഷ്ണൻ മണലൂർ, എം. ടി. രമേശ് കോഴിക്കോട് നോർത്ത്, എ. പി. അബ്‌ദുല്ലക്കുട്ടി മലപ്പുറം, കുമ്മനം രാജശേഖരൻ നേമം, വി. വി. രാജേഷ് വട്ടിയൂർ കാവ്, സി. കൃഷ്ണകുമാർ മലമ്പുഴ, ജേക്കബ് തോമസ് ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് പരിഗണന.