Web Desk
ഒമാനില്‍ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുന്ന കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ ഇനി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍
ഷോപ്പിംഗ് മാളുകള്‍ (12 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും അനുമതിയില്ല). വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് ഓഫിസ്, ട്രാവല്‍ & ടൂറിസം ഓഫിസുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഓഫിസുകള്‍, ഹോസ്പിറ്റാലിറ്റി കമ്പനികള്‍, മീഡിയ, പരസ്യ കമ്പനികള്‍, ലൗണ്ടറി ഇസ്തിരിയിടല്‍ കടകള്‍, ടൈലറിങ് ഷോപ്പുകള്‍, ക്ലീനിംഗ് കമ്പനികള്‍, ഫര്‍ണിച്ചര്‍ അപ്‌ഹോള്‍സ്റ്ററി, എസി – വാഷിങ് മെഷീന്‍ സര്‍വീസ് ഷോപ്പുകള്‍, ക്യാമറ, സിസിടിവി കടകള്‍, പ്ലാസ്റ്റിക്, പേപ്പര്‍ വേസ്റ്റ് സ്റ്റോറുകള്‍, കിച്ചന്‍ ഷോറൂമുകള്‍, ഇരുമ്പ്, അലുമിനിയം ഉല്‍പ്പന്ന ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ് ഓഫിസുകള്‍, അലുമിനിയം കടകള്‍, ധനകാര്യ ഓഫിസുകള്‍, ഫാമിലി കൗണ്‍സിലിംഗ് ഓഫിസുകള്‍, പുരാതന വസ്തുക്കളും പെയിന്റിംഗുകളും വില്‍ക്കുന്ന സ്റ്റോറുകള്‍, ഗ്ലാസ് വില്‍ക്കുന്ന കടകള്‍, ഐസ് ഫാക്ടറികള്‍, തെര്‍മല്‍ ഇന്‍സുലേഷന്‍ ഇന്‍സ്റ്റാളേഷന്‍ ഓഫിസുകള്‍, ഷിപ്പിംഗ്, കസ്റ്റംസ് ക്ലിയറന്‍സ് ഓഫിസുകള്‍, പുതപ്പുകളും ബെഡ് ഷീറ്റുകളുടെയും സ്റ്റോറുകള്‍, കെട്ടിട, നിര്‍മ്മാണ കരാര്‍ ഓഫിസുകള്‍ ,ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, അടുക്കളകള്‍ എന്നിവയ്ക്കുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും ഇന്‍സ്റ്റാളേഷനും, കണ്ടെയ്‌നറുകളുടെ നിര്‍മ്മാണം, ജിപ്സം വര്‍ക്ക്, മെറ്റല്‍ പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി.
അതേസമയം, ഹമരിയുടെ ചില ഭാഗങ്ങള്‍, വാദി കബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മത്ര എന്നിവിടങ്ങളില്‍ ഈ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുവാദമില്ല.എന്നാല്‍, മത്ര, സുഹര്‍, സുവൈഖ്, സീബ്, ഖുറിയാത്ത്, ഇബ്രി, അല്‍ അശ്കറ എന്നിവിടങ്ങളില്‍ മത്സ്യ മാര്‍ക്കറ്റുകളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.