ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-പാക് സേനകള്‍ ഹോട്ലൈന്‍ (നേരിട്ടുള്ള ഫോണ്‍ ബന്ധം) പുനസ്ഥാപിച്ചു. ഹോട്‌ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ആശയവിനമയത്തിലൂടെ ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 24-ന് അര്‍ധരാത്രിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
വളരെ അപൂര്‍വമായാണ് ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്‌ലൈനിലൂടെ ബന്ധപ്പെടുന്നത്. ഹോട്ലൈന്‍ നിലവില്‍വന്നതോടെ ഇരു രാജ്യങ്ങളിലേയും മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ പതിവായി സംസാരിക്കും. ബ്രിഗേഡിയര്‍ ആഴ്ചയില്‍ ഒരിക്കല്‍ സംസാരിക്കും.
മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ അപൂര്‍വമായി മാത്രമേ ബന്ധപ്പെടൂ. ഇരു സേനകളും തമ്മില്‍ ഭാവിയിലുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ ഹോട്‌ലൈന്‍ വഴിയുള്ള ആശയവിനിമയത്തിലൂടെയും അതിര്‍ത്തിയിലെ സേനാതല ചര്‍ച്ചകളിലൂടെയും (ഫ്‌ലാഗ് മീറ്റിംഗ്) പരിഹരിക്കാന്‍ ശ്രമിക്കും.











