കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്. രാജ്യത്തെ 37.85 ശതമാനം കോവിഡ് രോഗികള്‍ കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് കേസുകളും കേരളത്തിലുണ്ട്. ഇവ നിരീക്ഷിച്ച് വരികയാണെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 36.87 ശതമാനം രോഗികളെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
രാജ്യത്താകമാനം ഒന്നരലക്ഷത്തില്‍ താഴെ ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 1.17 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്.