താന്‍ സ്വര്‍ണക്കടത്തുകാരിയല്ലെന്ന് മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ബിന്ദു. മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കടത്തിയത് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്താവളത്തിനുള്ളില്‍ വെച്ചെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലെത്തിക്കാന്‍ ബാഗ് നല്‍കി. സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീടാണ്. സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുവെന്ന് ബിന്ദു പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വെച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു പറഞ്ഞു.
അതേസമയം, സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി. യുവതിയുടെ മാന്നാറിലെ വീട്ടിലെത്തി കസ്റ്റംസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു.
.












