തിരുവനന്തപുരം: ധാരണാപത്രം റദ്ദാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസ്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ? നയം പ്രശ്‌നമെങ്കില്‍ ആദ്യംതന്നെ പറയാമായിരുന്നു. സര്‍ക്കാരിനെ വിശ്വസിച്ചാണ് മുതല്‍ മുടക്കിയത്. പദ്ധതിക്കായി രണ്ടുവര്‍ഷം പ്രയത്‌നിച്ചു. ആഴക്കടലിലെ മത്സ്യം കൊള്ളയടിക്കുന്ന കുത്തകയല്ല ഇഎംസിസിയെന്ന് ഷിജു എം വര്‍ഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയത്. അതേസമയം, കരാര്‍ ഒപ്പിടാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും.