Web Desk
കൊറോണ ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടോള്ളൂ. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്ബറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.കൊറോണ ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് ഇളവുകള്‍ക്കുള്ളില്‍ നിന്ന് കര്‍ശന നിയന്ത്രണളിലേക്ക് നീങ്ങുകയാണ് തലസ്ഥാന നഗരം. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ആളുകള്‍ കൂട്ടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ചന്തകള്‍ തുറക്കുമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും കടകംപള്ളി അറിയിച്ചു.
കോവിഡ്-19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിൽ തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം കൂടിയതിനാൽ കടകളിൽ സാധനങ്ങൾ വാങ്ങുവാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിച്ചേരുന്നവർ കൃത്യമായും സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിനു ഐ.പി. ആവശ്യപ്പെട്ടു.ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവ കടയുടമകൾ കരുതിവെക്കണം. കടയിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കോവിഡ് 19 നിയന്ത്രണ പ്രോട്ടോകോൾ കൃത്യമായും പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം.കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കും. പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.