ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മരണപ്പെട്ട കര്‍ഷകന്റെ മൃതദേഹം എലി കരണ്ടു. ഹരിയാനയിലെ സോനിപതിലുളള ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് എലി കരണ്ടത്. ബുധനാഴ്ചയാണ് സമരഭൂമിക്ക് അടത്തുളള ഗ്രാമത്തില്‍ വെച്ച് എഴുപതുകാരനായ രാജേന്ദ്ര മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ മുഖവും കാലിന്റെ ചിലഭാഗങ്ങളും എലികരണ്ട നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ഞങ്ങള്‍ കണ്ടു. ആഴത്തിലുളള പരിക്കുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു.കര്‍ഷകന്റെ മകനായ പ്രദീപ് സരോഹ പറഞ്ഞു. കുണ്ഡ്‌ലിയില്‍ സമരമാരംഭിച്ചതിന് ശേഷം മരിക്കുന്ന 19-ാമത്തെ കര്‍ഷകനാണ് സരോഹ.