തിരുവനന്തപുരം: കെഎസ്‌യു സമരം ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രക്ഷോഭം സാമൂഹ്യവിരുദ്ധരിലേക്ക് വഴി മാറി. സമരത്തിന് പിന്നില്‍ ചില ദുഷ്ട മനസ്സുകളുടെ ഗൂഢാലോചനയുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആക്രമങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമരം സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം. വളഞ്ഞിട്ട് തല്ലിയപ്പോഴും പോലീസ് ആത്മസംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഉദ്യോഗാര്‍ത്ഥികളുടെ സമരം ഉപയോഗിച്ച് കലാപമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമമെന്ന് സിപിഐഎം പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സിപിഐഎം പറഞ്ഞു. യുഡിഎഫിന്റെ കലാനീക്കം തുറന്നുകാട്ടാന്‍ ഇന്നും നാളെയും സിപിഐഎം പ്രതിഷേധം.













