തിരുവനന്തപുരം: ഇ ശ്രീധരന്‍ വിജയ് യാത്രയില്‍ ബിജെപിയുടെ ഭാഗമാകും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇ ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതാണ് ആഗ്രഹമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഭരണത്തില്‍ നിരാശയുണ്ട്. വികസനപദ്ധതികളില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലം പണിയാന്‍ ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടിക്കുവേണ്ടിയല്ല. തുടങ്ങിയ പല പദ്ധതികളും എല്‍ഡിഎഫ് നിര്‍ത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.