കൊച്ചി: ബിപിസിഎല്‍ പ്ലാന്റ് ഉള്‍പ്പെടെ 6100 കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.
സ്വയം പര്യാപ്തതയിലേക്കുളള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് എന്ന് മോദി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും സാഗരിക വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്‌കാരം കൊച്ചി, സമസ്‌കരാം കേരളം എന്നു പറഞ്ഞാണ് മോദി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
റോ റോ സര്‍വീസ് വരുന്നതോടെ യാത്രാ സമയം ലഭിക്കാന്‍ കഴിയുമെന്ന് പ്രധാനമനത്രി പറഞ്ഞു. ഇടത്താവളം എന്ന നിലയിലല്ല സഞ്ചാരികള്‍ കൊച്ചിയിലേക്ക് വരുന്നത്. ഇവിടുത്തെ സംസ്‌കാരവും ചരിത്രവും മനസിലാക്കുന്നതിന് കൂടിയാണ്. സാഗരിക ക്രൂയിസ് ടെര്‍മിനല്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സഹായകരമാകും. നിലവിലെ സാഹചര്യം ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തണം. ടൂറിസത്തില്‍ നമുക്ക് ഇനിയും ഏറെ പുരോഗതി നേടാനാകുമെന്നും മോദി പറഞ്ഞു.