കുവൈറ്റ് സിറ്റി: കുവൈത്തില്‍ തടവുപുളളികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. ആദ്യ ഡോഡ് വാക്‌സിനാണ് നല്‍കി തുടങ്ങിയത്. ജയില്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷന്റെ മേല്‍നോട്ടത്തിലാണ് ആരോഗ്യ മന്ത്രാലയം കുത്തിവെയ്പ്പ് നല്‍കുന്നത്. സെല്‍ട്രല്‍ ജയില്‍, പബ്ലിക് ജയില്‍, വനിത ജയില്‍ എന്നിവടങ്ങളിലെ 4000 തടവുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ക്യാമ്പെയിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.
സാംക്രമിക രോഗമുളളവര്‍, ഭക്ഷ്യ, മരുന്ന് അലര്‍ജിയുളളവര്‍ തുടങ്ങിയവര്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നില്ല. ജയില്‍പുളളികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പെയിന്‍ നടത്തുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. അതേസമയം നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കും താമസകാര്യ വകുപ്പിന്റെ കസ്റ്റഡിയിലുളളവര്‍ക്കും വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും.