താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുന്നുവെന്ന് മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് പോകാന്‍ തനിക്കൊപ്പം ഏഴ് ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ട്. നാളെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ല. ഘടകക്ഷിയായിട്ടായിരിക്കും യുഡിഎഫില്‍ എത്തുക. പുതിയ പാര്‍ട്ടി രൂപീകരണത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല. എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തീരുമാനങ്ങള്‍ തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും കാപ്പന്‍ പറഞ്ഞു.










