ജിദ്ദ: സൗദിയിലെ നീതിന്യായ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും രാജ്യത്തെ നിയമ നിര്‍മ്മാണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുളള പരിഷ്കരണ നടപടികളുടെ ഭാഗമായി സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചു. വ്യക്തിഗത വിവരങ്ങള്‍, സിവില്‍ വ്യവഹാരം, വിവേചനാധികാരത്തിനുളള ശിക്ഷാനിയമം, തെളിവുകളുടെ നിയമം എന്നിങ്ങനെയാണ് നാല് പുതിയ നീതിന്യായ പരിഷ്കാര നിയമങ്ങള്‍.
Also read: സൗദിയും സിംഗപ്പൂരും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ കരാർ ഒപ്പുവെച്ചു
കോടതി വിധികളുടെ പ്രവചനം, ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ സമഗ്രതയും കാര്യക്ഷമതയും വര്‍ധിപ്പിക്കല്‍, നടപടി ക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിശ്വാസ്യത ഉറപ്പു വരുത്തല്‍ തുടങ്ങിയവയാണ് പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.













