ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കനത്ത തോല്‍വി. 420 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് എല്ലാവരും പുറത്തായി. ജാക്ക് ലീച്ച് നാലും ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റെടുത്ത് തിളങ്ങി. വിരാട് കോഹ്‌ലി (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്.