കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കാണാതായ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി. പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബസ് കണ്ടെത്തിയത്. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നായിരുന്നു കെഎല്‍ 15, 7508 നമ്പര്‍ വേണാട് ബസ് മോഷണം പോയത്. ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയായിരുന്നു ഇത്. ഡിപ്പോ അധികൃതര്‍ പരാതി നല്‍കിയതോടെ കൊട്ടാരക്കര പോലിസ് നടത്തിയ തെരച്ചിലിലാണ് ബസ് കണ്ടെത്തിയത്.











