കത്വ ഫണ്ട് പിരിവില്‍ ബാങ്ക് രേഖ പുറത്ത് വിടാന്‍ യൂത്ത് ലീഗിന് ഡിവൈഎഫ്‌ഐയുടെ വെല്ലുവിളി. മുബീന്‍ ഫാറൂഖിയുടെ വാദങ്ങളുടെ കോടതി രേഖയും ബാങ്ക് രേഖയും പുറത്ത് വിടണമെന്ന് എ.എ റഹീം പറഞ്ഞു. വിശ്വാസത്തെ മറയാക്കി പള്ളികളില്‍ നിന്നും പണം പിരിച്ചു. മനസാക്ഷിയില്ലാത്ത കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും റഹീം പറഞ്ഞു.
അതേസമയം, യൂത്ത് ലീഗ് അഭിഭാഷകന്‍ മുബീന്‍ ഫറുക്കി കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് കേസ് സജീവമാക്കിയ അഭിഭാഷക ദീപിക സിങ് രജാവത്ത് പറഞ്ഞു. ഇരയുടെ മാതാപിതാക്കള്‍ തനിക്ക് നല്‍കിയ വക്കാലത്ത് പിന്‍ വലിച്ചതിന് പിന്നില്‍ ഫറുക്കിയാണെന്നും രാജാവത്ത് പറഞ്ഞു.