തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വി.എസ് അച്യുതാനന്ദന്‍ രാജിവെച്ചു. ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹം അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് അദ്ദേഹത്തിന്റെ സ്ഥാനമൊഴിയല്‍. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു.