ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്മേളനങ്ങള്‍, എക്‌സിബിഷിനുകള്‍ , പ്രാദേശിക പരിപാടികള്‍, സ്‌പോര്‍ട്‌സ് ഇവെന്റുകള്‍, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, പൊതു പരിപാടികള്‍, എന്നിവ നടത്തുന്നത് നാളെ 2021 ജനവരി 28 മുതല്‍ നിരോധിക്കുകയും, സര്‍വകലാശാലകളിലും കോളേജുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നത് മാറ്റിവയ്ക്കുകയും ചെയ്തു.
പല രാജ്യങ്ങളും യാത്രയ്ക്കും സഞ്ചാരത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പ്രത്യേക ആവശ്യമില്ലെങ്കില്‍ പൗരന്മാരും താമസക്കാരും വരാനിരിക്കുന്ന കാലയളവില്‍ സുല്‍ത്താനേറ്റിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്തു.