നീലഗിരി: ഊട്ടി നീലഗിരി ബലാത്സംഗ കേസിലെ പ്രതിക്ക് 44 വര്‍ഷം തടവ്. 2017-ലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തത്. പ്രതി അന്തോണി വിനോദ് ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. പോക്‌സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്.












