കുവൈറ്റ് സിറ്റി: ഫെബ്രുവരി ആദ്യ വാരത്തോടെ കുവൈറ്റില്‍ അസ്ട്രാസെനെക്ക കോവിഡ് വാക്‌സിന്‍ എത്തും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ 200,000 ഡോസുകളാണ് ആദ്യമെത്തുക. മാര്‍ച്ച് ആദ്യം രണ്ടാം ബാച്ചില്‍ 800,000 ഡോസ് എത്തിക്കും. അതേസമയം, മരുന്ന് വിതരണത്തിനുള്ള ഔദ്യോഗിക അംഗീകാരവും ലൈസന്‍സും ഇതുവരെ ലഭിച്ചിട്ടില്ല.
ഫൈസര്‍ വാക്‌സിനേക്കാള്‍ ലളിതമായി അസ്ട്രാസെനെക്ക കോവിഡ് വാക്‌സിനെ സംഭരിക്കാന്‍ ആകും. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ റഫ്രിജറേറ്ററുകള്‍ ഉപയോഗിക്കാന്‍ ആകും. എന്നാല്‍ ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ 70 ഡിഗ്രിയില്‍ പ്രത്യേകം സജ്ജീകരിച്ച റഫ്രിജറേറ്ററുകളാണ് ഉപയോഗിക്കുക.
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസുകള്‍ക്ക് സ്ട്രാസെനെക്ക ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.