ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. തടവു ശിക്ഷ ഏഴു വര്‍ഷം ആയിരിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
Also read: പ്രിഥ്വിക്ക് പിറന്നാളാശംസയുമായി മീനാക്ഷി; മോശം കമന്റിട്ട സ്ത്രീക്ക് ഫേസ്ബുക്കില്‍ പൊങ്കാല
മതപരമായ ചിത്രങ്ങള്‍, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന തരത്തിലുളള പോസ്റ്റുകള്‍ ചെയ്യാന്‍ പാടില്ല. കൂടാതെ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പോസ്റ്റുകള്‍ എത്തിയാല്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദുബായ് പോലീസ് അറിയിച്ചു.













