അബുദാബി: എല്ലാ വര്‍ഷവും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി. അടുത്തിടെയായി കോവിഡിന് വകഭേദം സംഭവിച്ചിട്ടുണ്ട്. ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവര്‍ഷം വാക്‌സിന്‍ നിര്‍ബന്ധമായി തീര്‍ന്നേക്കാമെന്ന് ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി. അബുദാബി പൊതു ആരോഗ്യത്തിന്റെ സഹകരണത്തോടെ മൈത ബിന്‍ത് അഹ്മദ് അല്‍ നഹ്യാന്‍ പൗണ്ടേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി ആന്റ് കള്‍ച്ചറല്‍ ഇനിഷ്യേറ്റീവ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പതിനാറ് വയസ്സുളളവര്‍ക്ക് നല്‍കുന്ന ചില വാക്‌സിനുകള്‍ ചില വാക്‌സിനുകള്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നല്‍കാമോ എന്നുളള വൈദ്യ പരീക്ഷണത്തിലാണ്. അതേസമയം കോവിഡ് ബാധിതരായ 40 ശതമാനം മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് പ്രത്യക്ഷത്തില്‍ യാതൊരു അസുഖവും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായമുളളവരിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മുതിര്‍ന്നവരില്‍ വൈറസ് ബാധ കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.













