ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന പ്രൊമോ പുറത്തുവിട്ടു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പ്രമോയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ പുറത്തുവിട്ടത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ പൃഥ്വിയെ പൊലീസ് ഉദ്യോഗസ്ഥനായ സുരാജ് ചോദ്യംചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത്.
ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റമാണെന്ന് പറയുമ്പോഴും ഊരിപ്പോരുമെന്ന് തറപ്പിച്ച് പറയുകയാണ് പൃഥ്വി കഥാപാത്രം. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’ എന്നാണ് മറുപടി.
ഷരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ്. ക്വീന്‍ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് ഡിജോ ജോസ്