ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വിഷയത്തില്‍ പരസ്പരം വാക്‌പോരുമായി മന്ത്രി ജി സുധാകരനും എ എം ആരിഫ് എംപിയും. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ജി സുധാകരനെന്ന് ആരിഫ് എംപി പറഞ്ഞു. വിവാദം ഉണ്ടാക്കിയത് താനല്ല, തന്റെ പ്രതികരണങ്ങള്‍ മന്ത്രി ജി സുധാകരന്റെ ഇന്നലത്തെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണെന്ന് ആരിഫ് പറഞ്ഞു.
അതേസമയം, ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന തരത്തിലുള്ള വിവാദം അനാവശ്യമെന്ന് സുധാകരന്‍ പറഞ്ഞു. വിവാദം എന്തെന്ന് അത് ഉണ്ടാക്കിയ ആളുകളോട് തന്നെ ചോദിക്കണം. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കേന്ദ്രം നിര്‍ദേശം ചോദിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി സാധാരണം. അതനുസരിച്ച് ഒഴിവാക്കിയവരെ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.