ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയിലാണ് തോക്കുചൂണ്ടി കൊള്ളസംഘം സ്വര്‍ണം കവര്‍ന്നത്. ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി.
രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടന്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കടക്കുകയായിരുന്നു. മാനേജറെ ഉള്‍പ്പെടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു നാടകീയ രംഗങ്ങള്‍. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.
മുത്തൂറ്റിന്റെ തന്നെ കൃഷ്ണഗിരി ശാഖയില്‍ രണ്ടാഴ്ച മുമ്പ് ഒരു മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവര്‍ച്ച നടന്നിരിക്കുന്നത്.




















