തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി പരാമര്‍ശങ്ങള്‍ നിരാകരിച്ച് നിയമസഭ. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. സഭയുടെ മുന്നില്‍ വരുന്ന റിപ്പോര്‍ട്ട് ക്രമപ്രകാരമല്ലെന്ന് തോന്നിയാല്‍ സഭയ്ക്ക് അതറിയിക്കാനുള്ള അവകാശമുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. ക്രമപ്രകാരമല്ലാത്ത റിപ്പോര്‍ട്ടില്‍ സഭ നിലപാട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് ജയിംസ് മാത്യു വ്യക്തമാക്കി. എ.ജി സുനില്‍ രാജിന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. പറവൂരുകാരനായ എ.ജിയുടെ പ്രവര്‍ത്തികളെല്ലാം അറിഞ്ഞാണ് ഈ പ്രമേയമെന്ന് ജയിംസ് മാത്യു പറഞ്ഞു.