ദിസ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേര്‍ന്നാണ് മഹാസഖ്യത്തിന് രൂപം നല്‍കിയത്. സിപിഐ, സിപിഎം, സിഐപി(എംഎല്‍), എയുയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച(എജിഎം) എന്നിവരാണ് കോണ്‍ഗ്രസിനൊപ്പമുളള അഞ്ച് സഖ്യങ്ങള്‍.
രാജ്യ താത്പര്യത്തിനായി വര്‍ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സമാന ചിന്താഗതിയുളള രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചുവെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷ റിപുന്‍ ബോറ പറഞ്ഞു.
Today will be remembered as historic day in Assam politics forever where five political parties, CPM,CPI,CPI(ML), ANCHALIK GANA MORCHA & AIUDF have united with Congress to oust BJP & save Assam. Declared in a PC with @bhupeshbaghel, @JitendraSAlwar, @MukulWasnik & others pic.twitter.com/CUUiMV3sis
— Ripun Bora (@ripunbora) January 19, 2021
ചൊവ്വാഴ്ച ഗുവാഹത്തിയില്‍ കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം രുപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏപ്രിലിലാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ബി.ജെ.പി – എ.ജെ.പി ( അസം ഗണ പരിഷദ്) സഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിലുളളത്.
എന്നാല്‍ ബി.ജെ.പി – അസം ഗണപരിഷദ് സഖ്യം നൂറ് സീറ്റുകള്‍ നേടി അസമില്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതിയാണ് അസമിലെ മുഖ്യപ്രചാരണ വിഷയമായി പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.











